ന്യൂഡെല്‍ഹി: (www.kvartha.com) പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിനെ ലക്ഷ്യമാക്കി ക്രെംലിനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ യുഎസ് ആണെന്ന ഗുരുതര ആരോപണവുമായി റഷ്യ. റഷ്യന്‍ വക്താവ ദിമിത്രി പെസ്‌കോവാണ് ആരോപണം ഉന്നയിച്ചത്. ആക്രമണത്തെ സംബന്ധിച്ച് യുഎസിന് അറിവുണ്ടായിരുന്നുവെന്ന് റഷ്യ വ്യക്തമാക്കിയതായി റിപോര്‍ടുകള്‍ പറയുന്നു.
തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ദിമെത്രി പെക്‌സ്‌കോവ് പറഞ്ഞെങ്കിലും ഇത് ഏത് രൂപത്തിലാകുമെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല. ശ്രദ്ധാപൂര്‍വം എല്ലാ വശങ്ങളും പരിഗണിച്ചായിരിക്കും തിരിച്ചടിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആരോപണം തെളിയിക്കുന്നതിനായി റഷ്യ തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം യുക്രെയ്ന്‍ നിഷേധിച്ചിട്ടുണ്ടെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
ക്രെംലിനെ ലക്ഷ്യമാക്കി രണ്ട് ഡ്രോണുകള്‍ വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് റഷ്യ തന്നെയാണ് ക്രെംലിന് നേരെ നടന്ന ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.
Keywords: New Delhi, News, National, Russia, Attack, Us, Drone Attack, Kremlin, Russia accuses US of being behind alleged Kremlin drone attack.