Follow KVARTHA on Google news Follow Us!
ad

Road Work | ബോയ്സ് ടൗണ്‍-പാല്‍ച്ചുരം റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങി

31 വരെ ഗതാഗതം നിരോധിച്ചു Kottiyoor News, Road Work, Boyce Town, Palchuram road
കണ്ണൂര്‍: (www.kvartha.com) കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍-പാല്‍ച്ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി. ഗതാഗതം പൂര്‍ണമായും നിരോധിച്ചാണ് പണി നടത്തുന്നത്. ഈ മാസം 31 വരെയാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്. 85 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചിരിക്കുന്നത്. 

ചുരം റോഡിന്റെ മുകളിലുള്ള ഭാഗത്ത് സ്ഥിരമായി പൊട്ടിപ്പൊളിയുന്ന ഇടങ്ങളില്‍ ഇന്റര്‍ലോക്ക് ചെയ്യും. റോഡിന്റെ മറ്റ് ഭാഗങ്ങളില്‍ ടാറിങും നടത്തും. ചുരം പാത ഏറെനാളായി തകര്‍ന്ന് കിടക്കുകയാണ്. 

Kannur, News, Kerala, Road, Road work, Repair work started on Boys Town-Palchuram road.

കണ്ണൂര്‍- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം പാതയിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. റോഡിലെ കുഴികളില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും ഗതാഗത കുരുക്കും നിത്യസംഭവം ആയിരുന്നു.


Keywords: Kannur, News, Kerala, Road, Road work, Repair work started on Boys Town-Palchuram road.

Post a Comment