Follow KVARTHA on Google news Follow Us!
ad

Viral Video | മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സുരേഷേട്ടനും സുമലത ടീചറും വീണ്ടും ഒന്നിക്കുന്നു; സേവ് ദ് ഡേറ്റ് വീഡിയോ

'ചുണ്ടിലാണ് ചുണ്ടിലാണ്' എന്ന ഗാനത്തിന് ചുവടുവച്ച് താരങ്ങള്‍ Rajesh Madhavan, Chithra Nair, Save The Date, Viral Video
കൊച്ചി: (www.kvartha.com) രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ്  കൊട്' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ രാജേഷ് മാധവനും  ചിത്രയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ ഇവരുടെ കഥാപാത്രങ്ങളായ സുരേഷും സുമലത  ടീചറും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടിയിരുന്നു.

ഇരുവരും ഒന്നിച്ചെത്തിയ 'ഒരു സേവ് ദ് ഡേറ്റ് മേയ് 29' എന്ന വീഡിയോയാണ് ഇപ്പോള്‍ സമീഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇരുവരുടെയും വിവാഹമെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും ഇത് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമോഷനാണെന്നാണ് വിവരം. 

Kochi, News, Kerala, Actor, Rajesh Madhavan, Chithra Nair, Viral Video, Rajesh Madhavan and Chithra Nair's save the date video went viral.

അതേസമയം ചിത്രത്തെ കുറിച്ചുള്ള  മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രാജേഷിന്റേയും ചിത്രയുടേയും ഔദ്യോഗിക സോഷ്യല്‍മീഡിയ പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ചുണ്ടിലാണ് ചുണ്ടിലാണ്' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചിരിക്കുന്നത്.


Keywords: Kochi, News, Kerala, Actor, Rajesh Madhavan, Chithra Nair, Viral Video, Rajesh Madhavan and Chithra Nair's save the date video went viral.

Post a Comment