Follow KVARTHA on Google news Follow Us!
ad

Arrested | അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം: 5 പേര്‍ അറസ്റ്റില്‍

ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവം Punjab-Golden-Temple, Amritsar-Blast, Punjab-News
ന്യൂഡെല്‍ഹി: (www.kvartha.com) അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് ചെറുസ്‌ഫോടനമുണ്ടായത്. ഒരാഴ്ചയ്ക്കിടെ സമീപപ്രദേശങ്ങളില്‍ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. 

സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തെന്നും കേസുകളില്‍ തീരുമാനമായതായും പഞ്ചാബ് ഡിജിപി വ്യക്തമാക്കി. മെയ് ആറിനും എട്ടിനും സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു. 

New Delhi, News, National, Punjab, Arrest, Arrested, Amritsar, Blast, Punjab: Five arrested in Amritsar blast.

സംഭവത്തിന് ശേഷം ദേശീയ അന്വേഷണ സംഘവും പഞ്ചാബ് പൊലീസും സംയുക്തമായി ഫൊറന്‍സിക് സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ ഉണ്ടായ രണ്ട് സ്‌ഫോടനവും ഹെല്‍ത് ഡ്രിങ്കുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചാണ് നടത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു.

Keywords: New Delhi, News, National, Punjab, Arrest, Arrested, Amritsar, Blast, Punjab: Five arrested in Amritsar blast.

Post a Comment