Found Dead | ഫോണില്‍ കൂടുതല്‍ സമയം ചിലവഴിച്ചതിന് പിതാവ് ശകാരിച്ചു'; പിന്നാലെ 19കാരി മരിച്ച നിലയില്‍
May 11, 2023, 15:43 IST
പൂനെ: (www.kvartha.com) 19കാരിയെ വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ പിതാവ് ശകാരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഘോഡേഗാവിലാണ് സംഭവം. ഘോഡേഗാവ് പൊലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പൊലീസ് പറയുന്നത്: ഫോണില്‍ കൂടുതല്‍ സമയം ചിലവഴിച്ചതിന് പെണ്‍കുട്ടിയുടെ പിതാവ് ശകാരിച്ചിരുന്നു. ഇത് പെണ്‍കുട്ടിയെ അസ്വസ്ഥയാക്കി, തുടര്‍ന്ന് വീടിന്റെ ടെറസിലേക്ക് കയറി താഴേക്ക് ചാടി. ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം നിലത്ത് കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിയും ഏക കുട്ടിയുമാണ് മരിച്ചത്. പിതാവ് ഒരു ബിസിനസുകാരനും മാതാവ് വീട്ടമ്മയുമാണ്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Keywords: Pune, News, National, Student, Found dead, Police, Hospital, Mobile phone, Use, Father, Pune: 19-year-old Found Dead after father scolds her for spending too much time on phone.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.