Follow KVARTHA on Google news Follow Us!
ad

Journalist Volley | മഴ മാറി; ജേര്‍ണലിസ്റ്റ് വോളിയില്‍ കളം നിറഞ്ഞ് രാഷ്ട്രീയ നേതാക്കളും പൊലീസും

സൗഹൃദ മത്സരം Journalist Volley, Friendly competition
കണ്ണൂര്‍: (www.kvartha.com) വോളി കോര്‍ടില്‍ ജനപ്രതിനിധികളുടെയും രാഷ്ടീയ നേതാക്കളുടെയും പൊലീസ് ഓഫീസര്‍മാരുടെയും ആവേശപ്പോരില്‍ ഇടിയും മിന്നലും മഴയും വഴിമാറി. കണ്ണൂര്‍  പ്രസ്‌ക്ലബ് കാനറാ ബാങ്ക് നാലാമത് സംസ്ഥാന ജേര്‍ണലിസ്റ്റ് വോളിയില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്‍മാരുമടങ്ങിയ ടീം കണ്ണൂരിലെ പൊലീസ് ഓഫീസര്‍മാരുടെ ടീമും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് ജനപ്രതിനിധികളെ കീഴടക്കി പൊലീസ് ഓഫീസര്‍മാരുടെ ടീം ജയിച്ചു.

പ്രായം മറന്നു കൊണ്ടും കളിക്കളത്തില്‍ ഊര്‍ജസ്വലമായ സര്‍വീസുകളിലൂടെ കണ്ണൂര്‍ മണ്ഡലം എംഎല്‍എ രാമചന്ദ്രന്‍ കടന്ന പള്ളി ആവേശകരമായ സാന്നിധ്യമായി. യുവത്വത്തിന്റെ പ്രതീകങ്ങളായി കെ വി സുമേഷ് എംഎല്‍എ, എം വിജിന്‍ എന്നിവര്‍ മികച്ച സര്‍വീസിലൂടെയും ലിഫ്റ്റിലൂടെയും കളം നിറഞ്ഞു കളിച്ചപ്പോള്‍ കണ്ണൂര്‍ എസിപി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ടീമും ഉണര്‍ന്നു കളിച്ചു. 

Kannur, News, Kerala, sports, Game, Political leaders and police filled the field with journalist volley

മുന്‍ നിരയില്‍ നിന്ന് അഡ്വ. പി സന്തോഷ് കുമാര്‍ എം പി ജനപ്രതിനിധികളുടെ നീക്കങ്ങള്‍ക്ക് മികച്ച ലിഫ്റ്റുകളിലൂടെയും സ്മാഷുകളിലൂടെയും ശക്തി പകര്‍ന്നപ്പോള്‍ കാണികളും ആര്‍പ്പുവിളിച്ചു. ബിജെപി സംസ്ഥാന സെക്രടറി കെ രഞ്ചിത്ത്, ബിജെപി ജില്ലാ സെക്രടറി ബിജു ഏളക്കുഴി, കെ എസ് യു സംസ്ഥാന നേതാവ് മുഹമ്മദ് ശമ്മാസ്, മുസ്ലീം ലീഗ് നേതാവ് വി കെ മുഹമ്മദലി, ബിജെപി ഉത്തരമേഖലാ സെക്രടറി കെ പി അരുണ്‍ എന്നിവര്‍ കളം നിറഞ്ഞു കളിച്ചു. 

പൊലീസ് ഓഫീസര്‍മാര്‍ക്ക് വേണ്ടി മുന്‍ സംസ്ഥാന വോളി ബോള്‍ താരം കൂടിയ അസി. കമീഷനര്‍ ഓഫ് പൊലീസ് ടി കെ രത്‌ന കുമാര്‍ 1 മുന്‍ ദേശീയ താരമായ കെഎപി ഫോര്‍ത്ത് ബറ്റാലിയന്‍ കമാന്‍ഡന്റ് സാലു ജോര്‍ജ് പൊലീസ് ഇന്‍സ്‌പെക്ടറായ എം പി ആസാദ് (പാനൂര്‍) കെ വി പ്രമോദന്‍ (മട്ടന്നൂര്‍), വിനോദ്, ജയചന്ദ്രന്‍ തുടങ്ങിയവര്‍ കളത്തിലിറങ്ങി.

Keywords: Kannur, News, Kerala, sports, Game, Political leaders and police filled the field with journalist volley

Post a Comment