Follow KVARTHA on Google news Follow Us!
ad

Police | അയ്യന്‍കുന്നിലെ വീട്ടിലെത്തിയത് സി പി മൊയ്തീന്റെ നേതൃത്വത്തിലുളള മാവോയിസ്റ്റ് സംഘമെന്ന് പൊലീസ്

വനത്തിനുള്ളില്‍ തിരച്ചില്‍ തുടരുന്നു Ayyankunnu News, CP Moideen Maoist Group, Police Identified Maoist Group
കണ്ണൂര്‍: (www.kvartha.com) ഇരിട്ടിക്കടുത്തെ അയ്യന്‍കുന്ന് പഞ്ചായതിലെ കളിതട്ടും പാറയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ്. സിപിഎം മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാന്‍ഡര്‍ സി പി മൊയ്തീന്റെ നേൃത്വത്തിലുള്ള അഞ്ചംഗം സംഘമാണ് പ്രദേശത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി പൊലീസും തണ്ടര്‍ബോള്‍ടും വനത്തിനുള്ളില്‍ തിരച്ചില്‍ തുടരുകയാണ്. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയില്‍ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത്. ബിജുവിന്റെ വീട്ടിലെത്തിയ സംഘം മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ചു. പിന്നീട് വീട്ടില്‍ നിന്നും ഭക്ഷ്യ സാമഗ്രികളും വാങ്ങിയാണ് മടങ്ങിയത്.

Kannur, News, Kerala, Police, Identified, Maoist group, CP Moideen, House, Ayyankunnu, Police identified that Maoist group led by CP Moitin who reached the house in Ayyankunnu.

കുടുംബാംഗങ്ങളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളിതട്ടുംപാറയിലെത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന കാര്യം പൊലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ക്ക് പുറമേ ജിഷ, രമേഷ്, സന്തോഷ്, വിമല്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന കാര്യവും പൊലീസ് സ്ഥീരികരിച്ചിട്ടുണ്ട്.

Keywords: Kannur, News, Kerala, Police, Identified, Maoist group, CP Moideen, House, Ayyankunnu, Police identified that Maoist group led by CP Moitin who reached the house in Ayyankunnu.

Post a Comment