കണ്ണൂര്‍: (www.kvartha.com) വീട്ടില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ചെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ ബെംഗ്ളൂറു വിമാനത്താവളത്തില്‍ വച്ചാണ് മുഹമ്മദ് റിസ എന്ന റിസ്സാട്ടിയെ ടൗണ്‍ സിഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: ദുബൈയിലേക്ക് കടക്കാന്‍ വിസയും ടികറ്റുമെടുത്ത് ബെംഗ്‌ളൂറു വിമാനത്താവളത്തില്‍ നില്‍ക്കവെയാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ വധശ്രമ, ക്രിമിനല്‍ കേസുകള്‍ കണ്ണൂര്‍ ടൗണ്‍, സിറ്റി സ്റ്റേഷനുകളിലുണ്ട്. കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരന്റെ ബുള്ളറ്റ് ബൈക് കക്കാട്ടെ താമസസ്ഥലത്തു നിന്നും മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
കൂട്ടുപ്രതികളായ വി അജാസ് (36) ആര്‍ മുന വീര്‍ (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. താമസസ്ഥലത്തിനടുത്തുള്ള സിസിടിവികളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. എസ് ഐ നസീബ്, എഎസ്‌ഐ അജയന്‍, രജ്ഞിത്ത്, വിനില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords: Kannur, News, Kerala, Accuse, arrest, Police, Crime, Airport, Accused, Bullet, Police arrested suspect in bullet theft case.