Health Ministry | ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് പുകയില വിരുദ്ധ മുന്നറിയിപ്പ് നിര്‍ബന്ധം; ഉത്തരവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
May 31, 2023, 15:47 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് പുകയില വിരുദ്ധ മുന്നറിയിപ്പ് നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലും പുകവലി രംഗങ്ങള്‍ക്ക് താഴെ മുന്നറിയിപ്പുകള്‍ നല്‍കണമെന്നാണ് ഉത്തരവിറക്കിയത്.
2004ലെ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പുകയില വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കുന്നതാണ് ഈ ഭേദഗതി. പ്രോഗ്രാമിന്റെ തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് 30 സെകന്‍ഡില്‍ പുകയില വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമായും കാണിച്ചിരിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്.
മാത്രമല്ല, പരിപാടിക്കിടെ പുകയില ഉല്‍പന്നങ്ങളോ അവയുടെ ഉപയോഗമോ കാണിക്കുമ്പോള്‍ സ്‌ക്രീനിന്റെ അടിയില്‍ പുകയില വിരുദ്ധ മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പുകയില ഉപഭോഗം മൂലം പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നത് കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.
Keywords: New Delhi, News, National, OTT, Health Ministry, Warning, Anti-tobacco, Anti-tobacco warning, OTT shows will carry anti-tobacco warnings: Health Ministry.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.