Follow KVARTHA on Google news Follow Us!
ad

Complaint | 'ശ്വാസം പരിശോധിക്കാനെന്നുള്ള വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, 8 തവണ ലൈംഗികാതിക്രമം ഉണ്ടായി'; ബിജ് ഭൂഷന്‍ ശരണ്‍ സിങിനെതിരേ വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ മൊഴി പുറത്ത്

'കേസെടുത്തിട്ടും അറസ്റ്റ് രേഖപ്പെടുത്താന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല' Wrestlers-Molestation-Complaint, Brij-Bhushan, BJP-MP-Brij-Bhushan
ന്യൂഡെല്‍ഹി: (www.kvartha.com) ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിനെതിരേ വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ മൊഴി പുറത്ത്. ശ്വാസം പരിശോധിക്കാനെന്നുള്ള വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും ഗുസ്തി ഫെഡറേഷന്‍ ഓഫിസ്, പരിശീലനകേന്ദ്രം തുടങ്ങിയ ഇടങ്ങളിലായി എട്ട് തവണ ലൈംഗികാതിക്രമം ഉണ്ടായെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ പരാതി നല്‍കിയിട്ടും പൊലീസ് ബ്രിജ് ഭൂഷനെ ചോദ്യം ചെയ്യുകയോ മറ്റോ ചെയ്തിട്ടില്ലെന്നും ആരോപിച്ചു. മജിസ്ട്രേറ്റിന് മുന്നില്‍ താരങ്ങളുടെ മൊഴി രേഖപ്പെടുത്താനും തയ്യാറായിട്ടില്ല. കേസെടുത്തിട്ടും ബ്രിജ് ഭൂഷന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ ഇതുവരെ പോലിസ് തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്. 

New Delhi, News, National, Police, Crime, Complaint, Woman, New Delhi: On pretext of checking breath, Brij Bhushan touched breast, stomach: 2 wrestlers to police.

ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരേ നടപടിയെടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങളെന്ന് റിപോര്‍ടുകള്‍ പറയുന്നു. വരുംദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനമെന്നും താരങ്ങള്‍ക്ക് പിന്തുണയുമായി വിവിധ മേഖലകളിലുള്ളവര്‍ രംഗത്തെത്തുന്നുണ്ടെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Keywords: New Delhi, News, National, Police, Crime, Complaint, Woman, New Delhi: On pretext of checking breath, Brij Bhushan touched breast, stomach: 2 wrestlers to police.

Post a Comment