Arrested | 4 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി; സ്‌കൂള്‍ പ്യൂണ്‍ പിടിയില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) നാല് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ പ്യൂണ്‍ പിടിയില്‍. ഡെല്‍ഹി സുല്‍ത്താന്‍പുരി സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെയ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.   
Aster_MIMS

പൊലീസ് പറയുന്നത്: സ്‌കൂളില്‍ കളിക്കുന്നതിനിടെ കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. തന്നെ ഉപദ്രവിച്ചയാളെക്കുറിച്ച് പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. 

Arrested | 4 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി; സ്‌കൂള്‍ പ്യൂണ്‍ പിടിയില്‍

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടി ആ സ്‌കൂളില്‍ പുതിയതായി പ്രവേശനം നേടിയയാളാണ്. മെയ് ഒന്ന് മുതലാണ് ക്ലാസ് തുടങ്ങിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Keywords: New Delhi, News, National, Crime, Complaint, Molestation, School peon, New Delhi: Complaint that four-year-old girl molested by school peon.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia