Follow KVARTHA on Google news Follow Us!
ad

MV Govindan | കേരളം സാമ്പത്തിക പരമായി സുസ്ഥിരമെന്ന് തെളിഞ്ഞുവെന്ന് എം വി ഗോവിന്ദന്‍

'കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചായിരുന്നു സര്‍കാരിനെതിരായ പ്രചാരവേല' MV-Govindan, Kerala-Economically-Stable
കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്തെ സാമ്പത്തിക ഘടന തകരുമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് സാമ്പത്തിക അച്ചടക്കത്തിലൂടെ കേരളം നല്‍കിയതെന്ന് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സര്‍കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Kerala, News, Kannur, Politics, MV Govindan, Government, MV Govindan said that Kerala proved to be economically stable

കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചായിരുന്നു സര്‍കാരിനെതിരായ പ്രചാരവേല. സാമ്പത്തികഘടന തകര്‍ന്ന് കേരളം ഒന്നുമല്ലാതാകാന്‍ പോകുന്നുവെന്നായിരുന്നു പ്രചാരണം. എന്നാല്‍, കേരളത്തിന് കൃത്യമായ കണക്കുകളുണ്ടായിരുന്നു. കൃത്യമായ സാമ്പത്തിക അച്ചടക്കം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. ചെലവുകള്‍ നിയന്ത്രിച്ചും സര്‍കാരിന് ലഭിക്കേണ്ട വരുമാനം കൃത്യമായി ഉറപ്പാക്കിയും സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയായിരുന്നു. 

നേരത്തേ തെറ്റായ പ്രചാരവേല നടത്തിയ മനോരമയടക്കമുള്ള മാധ്യമങ്ങള്‍ക്കു തന്നെ ഇപ്പോള്‍ തിരിച്ചെഴുതേണ്ടി വന്നു. സിഎജിയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ മാധ്യമങ്ങള്‍ക്ക് സത്യാവസ്ഥ നല്‍കേണ്ടിവന്നത്. കേന്ദ്ര സര്‍കാരിന്റെ എല്ലാവിധ ശ്വാസംമുട്ടിക്കലുകളെയും മറികടന്നാണ് കേരളം മുന്നോട്ടുപോകുന്നത്. 

സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതിനുള്ള ഉപരോധപ്രവര്‍ത്തനങ്ങളായിരുന്നു കേന്ദ്രസര്‍ക്കാരിന്റേത്. കേന്ദ്രവിഹിതങ്ങളടക്കം വെട്ടിക്കുറച്ചു. അതിനെയൊക്കെ അതീജീവിക്കുകയായിരുന്നു കേരളം. ക്ഷേമ പദ്ധതികളില്‍നിന്ന് പിറകോട്ടുപോയല്ല, എല്ലാ ക്ഷേമപെന്‍ഷനുകളും അര്‍ഹരുടെ കൈയിലെത്തിച്ചുകൊണ്ടുതന്നെയാണിതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Keywords: Kerala, News, Kannur, Politics, MV Govindan, Government, MV Govindan said that Kerala proved to be economically stable

Post a Comment