Follow KVARTHA on Google news Follow Us!
ad

Maoist Group | കണ്ണൂരില്‍ മാവോയിസ്റ്റ് സംഘം: 'ഭക്ഷ്യസാമഗ്രികള്‍ വാങ്ങി മടങ്ങിയത് സ്ത്രീ ഉള്‍പെടെ അഞ്ചംഗസംഘം'

ഇരിട്ടി ഡിവൈഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തി Iritty-News, Kannur Maoist Group
ഇരിട്ടി: (www.kvartha.com) കണ്ണൂരില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി വിവരം. ഇരിട്ടി അയ്യന്‍കുന്നിലാണ് മാവോയിസ്റ്റുകള്‍ എത്തിയതായി വിവരം ലഭിച്ചത്. ഒരു സ്ത്രീ ഉള്‍പെടെ അഞ്ചംഗ സായുധ സംഘമാണ് എത്തിയത്. കഴിഞ്ഞ ദിവസം രാത്രി കളി തട്ടുംപാറയില്‍ എത്തിയ ഇവര്‍ മണ്ണൂരിലെ ഒരു വീട്ടിലെത്തി ഭക്ഷ്യ സാമഗ്രികള്‍ വാങ്ങിയ ശേഷം കാട്ടിലേക്ക് മടങ്ങുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.

നാട്ടുകാര്‍ വിവരമറിയിച്ചത്തിനെ തുടര്‍ന്ന് ഇരിട്ടി ഡിവൈഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേയും മാവോയിസ്റ്റുകള്‍ അയ്യന്‍കുന്നിലെ വീടുകളിലേക്ക് എത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. ഇരിട്ടി മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ മേഖലയില്‍ തണ്ടര്‍ബോള്‍ട് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Kannur, News, Kerala, Maoist, Maoist group, Maoist group in Kannur: A five-member group, including a woman, returned after buying food items.

Keywords: Kannur, News, Kerala, Maoist, Maoist group, Maoist group in Kannur: A five-member group, including a woman, returned after buying food items.

Post a Comment