Arrested | 'ബസില്‍ വച്ച് യാത്രക്കാരന്റെ പോകറ്റടിക്കാന്‍ ശ്രമം'; യുവാവ് അറസ്റ്റില്‍
May 26, 2023, 19:52 IST
കണ്ണൂര്‍: (www.kvartha.com) ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് പോകറ്റടിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കെ ജാഫര്‍ (35) ആണ് പിടിയിലായത്. സഹയാത്രികരും നാട്ടുകാരുമാണ് ഇയാളെ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.
പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസം തലശ്ശേരി-കണ്ണൂര്‍ റൂടിലോടുന്ന ബസില്‍ വച്ച് മേലെ ചൊവ്വയില്‍ നിന്നാണ് യാത്രക്കാരനായ പ്രകാശന്‍ നായരുടെ പോകറ്റടിക്കാന്‍ ശ്രമിച്ചത്. ബസില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്ന യാത്രക്കാരന്റെ എടിഎം കാര്‍ഡും പണവുമുളള പേഴ്സാണ് തട്ടിയെടുത്തത്.
ഇതുകണ്ടു നിന്ന സഹയാത്രികര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ജാഫര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ നാട്ടുകാരുടെ സഹായത്തോടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. നേരത്തെ സമാനമായ നിരവധി കേസില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹന്‍ പറഞ്ഞു.
Keywords: Kannur, News, Kerala, Robbery, Stole, Purse, Arrest, Arrested, Crime, Police, Bus, Accused, Man who try to stole purse from bus arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.