Follow KVARTHA on Google news Follow Us!
ad

Arrested | 11കാരിയെ വിവാഹം കഴിച്ചെന്ന പരാതിയില്‍ 40കാരന്‍ അറസ്റ്റില്‍; തങ്ങളുടെ സമ്മതത്തോടെയാണ് താലി കെട്ടിയതെന്ന് പെണ്‍കുട്ടിയും പ്രതിയും

പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് കേസെടുത്തത് #ബീഹാര്‍-വാര്‍ത്തകള്‍, #Minor-Girl-Marriage, #Lakshmipur-News
പട്‌ന: (www.kvartha.com) 11കാരിയെ വിവാഹം കഴിച്ചെന്ന പരാതിയില്‍ 40കാരന്‍ അറസ്റ്റില്‍. മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ബീഹാര്‍ ലക്ഷ്മിപൂരിലാണ് സംഭവം.

പൊലീസ് പറയു്‌നനത്: 11കാരിയുടെ മാതാവിന് പ്രതി രണ്ട് ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. എന്നാല്‍ ഇത് തിരിച്ചടയ്ക്കാന്‍ കുടുംബത്തിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

Bihar, News, National, Arrest, Arrested, Police, Complaint, Marriage, Case, Man, 40, Arrested For Marrying 11-Year-Old Girl In Bihar.

സംഭവത്തില്‍ കുട്ടിയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. എന്നാല്‍, തങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നാണ് പെണ്‍കുട്ടിയും പ്രതിയും പറയുന്നത്. ഇയാള്‍ക്ക് മറ്റൊരു ഭാര്യ കൂടിയുണ്ട്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.

Keywords: Bihar, News, National, Arrest, Arrested, Police, Complaint, Mother, Marriage, Case, Man, 40, Arrested For Marrying 11-Year-Old Girl In Bihar.

Post a Comment