Accident | വളാഞ്ചേരി വട്ടപ്പാറ പ്രധാന വളവില്‍ നിയന്ത്രണംവിട്ട് ചരക്ക് ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരുക്ക്
May 9, 2023, 15:38 IST
മലപ്പുറം: (www.kvartha.com) നിയന്ത്രണംവിട്ട് ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്. രാജുവിനാണ് അപകടത്തില്‍ നിസാര പരുക്കേറ്റത്. ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ പ്രധാന വളവില്‍ ചൊവാഴ്ച രാവിലെ 6.20 മണിയോടെയാണ് അപകടമുണ്ടായത്.
മഹാരാഷ്ട്രയിലെ അഹ് മദ്‌നഗറില്‍ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് ഉള്ളിയുമായി പോവുകയായിരുന്നു. തുടര്‍ന്ന് പ്രധാന വളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് ലോറി റോഡരികിലേക്ക് മറിയുകയായിരുന്നു. പൊലീസ് എത്തിമേല്‍ നടപടികള്‍ സ്വീകരിച്ചു. മൂന്നുപേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം നടന്ന് രണ്ടുമാസം തികയുന്നതിന് മുന്‍പേയാണ് വീണ്ടും ഇവിടെ അപകടം നടന്നത്.
മാര്‍ച് 17നായിരുന്നു അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ ചാലക്കുടി അലമറ്റംകുണ്ട് ചൂളക്കല്‍ ഉണ്ണികൃഷ്ണന്‍ (55), ലോറി ഉടമ ചാലക്കുടി വടക്കുഞ്ചേരി ഐനിക്കാടന്‍ ജോര്‍ജിന്റെ മകന്‍ അരുണ്‍ ജോര്‍ജ് (28), മണ്ണാര്‍ക്കാട് കോട്ടോപ്പാടം വേങ്ങയിലെ ചിറ്റലാടിമേലു വീട്ടില്‍ ശരത് (29) എന്നിവരാണ് അന്ന് മരിച്ചത്. നാസിക്കില്‍നിന്ന് സവാളയുമായി ആലുവയിലേക്ക് പോവുകയായിരുന്ന ലോറി വട്ടപ്പാറ കൊടുംവളവില്‍ നിയന്ത്രണംവിട്ട് സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
Keywords: Malappuram, News, Kerala, Road, Accident, Injured, Lorry, Driver, Lorry driver, Malappuram: Lorry driver injured in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.