Found Dead | നമ്പികുളം വ്യൂ പോയിന്റില്‍ ഫോടോഗ്രാഫര്‍ കൊക്കയില്‍ വീണ് മരിച്ച നിലയില്‍
May 14, 2023, 17:16 IST
കോഴിക്കോട്: (www.kvartha.com) കൂരാച്ചുണ്ട് നമ്പികുളത്തിലെ മത്തന്‍കൊല്ലി വ്യൂ പോയിന്റില്‍ 32കാരനെ കൊക്കയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതില്‍ ഭാസ്‌കരന്റെ മകന്‍ രാഹുല്‍ ആണ് മരിച്ചത്. അസ്വഭാവിക മരണത്തിന് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തു.
കൂരാച്ചുണ്ട് പൊലീസും, ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ ശായുടെ നേതൃത്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റമോര്‍ടത്തിനായി കോഴിക്കോട് മെഡികല്‍ കോളജിലേക്ക് മാറ്റി. രാഹുല്‍ ഫോടോഗ്രാഫറും പ്രകൃതി സഞ്ചാര പ്രിയനുമായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.
Keywords: Kozhikode, News, Kerala, Police, Photographer, Case, Found Dead, Nambikulam, Hilltop view point, Kozhikode: Young man found dead in Nambikulam hilltop view point.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.