കോഴിക്കോട്: (www.kvartha.kvartha.com) മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. ഹാരിസ് റഹ് മാനാണ് പൊള്ളലേറ്റത്. റെയില്‍വേ സ്റ്റേഷനിലെ ലാകോ പൈലറ്റിന്റെ ഓഫീസിലെ കരാര്‍ ജീവനക്കാരനാണ് ഹാരിസ്. പാന്റിന്റെ പോകറ്റിലിരുന്ന ഫോണ്‍ ഓഫീസില്‍ എത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ വസ്ത്രവും പഴ്സും കത്തിയിട്ടുണ്ട്. സാരമായി പൊള്ളലേറ്റ യുവാവ് ബീച് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചിരുന്നു.
പഴയന്നൂര്‍ ബ്ലോക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകളും തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ആദിത്യശ്രീയാണ് മരിച്ചത്. ഫോണില്‍ വിഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിക്കുകയും കുട്ടി തല്‍ക്ഷണം മരിക്കുകയുമായിരുന്നു.
Keywords: Kozhikode, News, Kerala, Mobile Phone, Explode, Injured, Kozhikode: Man injured after mobile phone explodes.