Fox Attack | കോട്ടയം ചക്കാമ്പുഴയില്‍ കുറുക്കന്റെ ആക്രമണത്തില്‍ 4 പേര്‍ക്ക് പരുക്ക്

 


കോട്ടയം: (www.kvartha.com) ചക്കാമ്പുഴയിലും പരിസ പ്രദേശങ്ങളിലുമായി കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റതായി വിവരം. നടുവിലാ മാക്കല്‍ ബേബി, നെടുംമ്പള്ളില്‍ ജോസ്, തെങ്ങുംപ്പള്ളില്‍ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളില്‍ ജൂബി എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാമപുരം പഞ്ചായതില്‍ വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് ആക്രമണം.

ബേബി എന്നയാളുടെ മുഖത്ത് ഗുരുതരമായ പരുക്കുകളുണ്ട്. ഇദേഹത്തിന്റെ ഒരു വിരല്‍ ഭാഗികമായി കുറുക്കന്‍ കടിച്ചെടുത്തതായി നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബേബിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

Fox Attack | കോട്ടയം ചക്കാമ്പുഴയില്‍ കുറുക്കന്റെ ആക്രമണത്തില്‍ 4 പേര്‍ക്ക് പരുക്ക്

അതേസമയം, പത്തനംതിട്ട വടശ്ശേരിക്കരയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. കുമ്പളത്താമണ്ണ് രാമചന്ദ്രന്‍ നായരുടെ വീട്ടിലെ ആട്ടിന്‍കൂട് പൊളിച്ച് ബുധനാഴ്ച രാത്രി കടുവ ആടിനെ പിടിച്ചുകൊണ്ടുപോയതായി പരാതിയുണ്ട്. കടുവയുടെ സാന്നിധ്യം തുടര്‍ചയായി രണ്ടാം ദിവസവും അനുഭവപ്പെട്ടതോടെ പ്രദേശത്ത് കെണി വെക്കാനുള്ള തയ്യാറെടുപ്പുകളും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ പ്രദേശത്ത് പുറത്തിറങ്ങുന്ന ആളുകള്‍ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Kottayam, News, Kerala, Fox, Fox attack, Injured, Kottayam: Four injured in Fox attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia