Follow KVARTHA on Google news Follow Us!
ad

Arrested | 'കൂത്തുപറമ്പില്‍ ഓണ്‍ലൈനായി മയക്കുമരുന്ന് എത്തിച്ചു'; യുവാവ് എക്സൈസ് പിടിയില്‍

പിടികൂടിയത് 70 എല്‍എസ്ഡി സ്റ്റാംപുകള്‍ Koothuparamba News, Drugs Seized, Accused Sreerag
തലശേരി: (www.kvartha.com) കൂത്തുപറമ്പ് പോസ്റ്റ് ഓഫീസില്‍ ആമസോണ്‍ വഴി ഓണ്‍ലൈനായി നെതര്‍ലാന്റിലെ റോടര്‍ഡാമില്‍ നിന്നും എത്തിച്ച മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തപാലില്‍ എത്തിച്ചേര്‍ന്ന മാരക മയക്കുമരുന്നായ 70 എല്‍എസ്ഡി സ്റ്റാംപുകളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ എം എസ് ജനീഷും സംഘവും പിടികൂടിയത്. 

പൊലീസ് പറയുന്നത്: വെളളിയാഴ്ച ഉച്ചയോടെ കൂത്തുപറമ്പ് പോസ്റ്റ് ഓഫീസില്‍ സംശയാസ്പദമായി എത്തിയ തപാല്‍ കൂത്തുപറമ്പ എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടരുടെ സാന്നിധ്യത്തില്‍ തുറന്ന് പരിശോധിക്കുകയും സ്റ്റാംപുകള്‍ കണ്ടെടുക്കുകയുമായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെ വിലാസക്കാരന്‍ ശ്രീരാഗാണെന്നും ഇയാളുടെ വീട് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് മഫ്തിയില്‍ പ്രത്യേക സംഘം ഇയാളെ വീടിന് സമീപം വച്ച് പിടികൂടി അറസ്റ്റ് ചെയ്തു.

News, Kerala, Koothuparamba, Arrest, Arrested, Drugs, Case, Koothuparamba: Young man arrested with drugs.

കഴിഞ്ഞ മെയ് ഒന്നിന് ഡാര്‍ക് വെബ് വഴിയാണ് സ്റ്റാംപുകള്‍ ഓര്‍ഡര്‍ ചെയ്തതെന്നും ആ സ്റ്റാംപുകളാണ് പോസ്റ്റ് ഓഫീസില്‍ വന്നത് എന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഡാര്‍ക് വെബ്ബ്സൈറ്റില്‍ പ്രത്യേക അകൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിന്‍ കൈമാറ്റം വഴിയാണ് മയക്കുമരുന്ന് എത്തിച്ചത്. കഞ്ചാവ് കൈവശം വച്ചതിന് ഇയാളുടെ പേരില്‍ മുന്‍പും കൂത്തുപറമ്പ് എക്സൈസ് കേസെടുത്തിട്ടുണ്ട്.

ലഹരി വസ്തുക്കളില്‍ മാരക ഇനങ്ങളില്‍ പെട്ടതാണ് എല്‍എസ്ഡി. പ്രതിയുടെ കൈയ്യില്‍ നിന്നും പിടികൂടിയ 70 എല്‍എസ് ഡി സ്റ്റാംപുകള്‍ 1607 മില്ലിഗ്രാം തൂക്കം വരുന്നതാണ്. കേവലം 100 മില്ലിഗ്രാം കൈവശം വെച്ചാല്‍ 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പിടികൂടിയ സ്റ്റാംപുകള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കും.

പ്രിവന്റ്റീവ് ഓഫീസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രജീഷ് കോട്ടായി, സുബിന്‍ എം, സജേഷ് സി കെ, വിഷ്ണു എന്‍ സി, എക്സൈസ് ഡ്രൈവര്‍ ലതിഷ് ചന്ദ്രന്‍ എന്നിവരുള്‍പ്പെടുന്ന സംഘവും അന്വേഷണത്തില്‍ പങ്കെടുത്തു.

Keywords: News, Kerala, Koothuparamba, Arrest, Arrested, Drugs, Case, Koothuparamba: Young man arrested with drugs.

Post a Comment