Follow KVARTHA on Google news Follow Us!
ad

Killed | കൊല്ലത്ത് വനിത ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം: 'മുതുകില്‍ കുത്തേറ്റത് 6 തവണ'; പ്രതി യുപി സ്‌കൂള്‍ അധ്യാപകന്‍, പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ആരോപണം

നിലത്തുവീണ ഡോക്ടറെ തുരുതുരാ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ Kottarakkara-News, Kottarakkara-Taluk-Hospital, Lady-Doctor-Vandana-Died
കൊല്ലം: (www.kvartha.com) കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവാവിന്റെ ആക്രമണത്തില്‍ വനിത ഡോക്ടര്‍ വന്ദനക്ക് ഏറ്റത് ആറ് കുത്തുകളെന്ന് ഡോക്ടര്‍മാര്‍. മുതുകില്‍ ആറ് തവണയാണ് കുത്തേറ്റതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. 

പൊലീസുകാരെ ആക്രമിച്ച ശേഷം ഇയാള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നുവെന്നും നിലത്തുവീണ ഡോക്ടറെ തുരുതുരാ കുത്തുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് ആരോപണമുണ്ട്. വീട്ടില്‍ അക്രമം കാണിച്ച യുവാവിനെ കൈവിലങ്ങുപോലും ധരിപ്പിക്കാതെ തനിച്ചാണ് ഡോക്ടറുടെ മുറിയിലേക്ക് കടത്തി വിട്ടതെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപോര്‍ട്. 

Kollam, News, Kerala, Doctor, Lady Doctor, Police, Crime, Accused, Killed, Death, Injured, Kollam: Lady doctor died in attackKollam: Lady doctor died in attack.

പരിശോധിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന സര്‍ജികല്‍ ഉപകരണം ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. പ്രതി സന്ദീപ് യുപി സ്‌കൂള്‍ അധ്യാപകനാണെന്നും ഇയാള്‍ ഡീ അഡിക്ഷന്‍ സെന്ററില്‍നിന്ന് ഇറങ്ങിയ ആളാണെന്നും നാട്ടുകാര്‍ പറഞ്ഞു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വീട്ടില്‍ വച്ച് സന്ദീപ് എന്ന യുവാവ് ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ബുധനാഴ്ച പുലര്‍ചെ 4.30 മണിയോടെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. വനിതാ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥനുമുള്‍പ്പെടെ അഞ്ച് പേരെ സന്ദീപ് കുത്തിപരിക്കേല്‍പിച്ചു.

ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയില്‍ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. 

അതേസമയം വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ (IMA) അറിയിച്ചു. സര്‍ക്കാര്‍-സ്വകാര്യ ഡോക്ടര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ എട്ട് മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ മാത്രമായിരിക്കും സേവനം ഉണ്ടാവുക. ഉച്ചയ്ക്ക് യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടി നിശ്ചയിക്കും. 


Keywords: Kollam, News, Kerala, Doctor, Lady Doctor, Police, Crime, Accused, Killed, Death, Injured, Kollam: Lady doctor died in attackKollam: Lady doctor died in attack.

Post a Comment