Accident | കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ പഞ്ചായത് മെമ്പര്‍ക്ക് ദാരുണാന്ത്യം
May 5, 2023, 14:57 IST
കൊച്ചി: (www.kvartha.com) കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ പഞ്ചായത് മെമ്പര്‍ക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായയത് മെമ്പര്‍ മുറവന്‍തുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്. കൊടുങ്ങല്ലൂരില്‍ ചന്തപ്പുര-കോട്ടപ്പുറം ബൈപാസില്‍ ടാങ്കര്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
ഡിവൈഎസ്പി ഓഫീസ് സിഗ്‌നല്‍ ജന്‍ക്ഷനില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഈ ജന്‍ക്ഷനിലെ സിഗ്‌നല്‍ സംവിധാനം തകരാറിലായിട്ട് നാളേറെയായെങ്കിലും തകരാര്‍ പരിഹരിക്കാന്‍ നടപടിയുണ്ടായിട്ടില്ലെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു.
Keywords: Kochi, News, Kerala, Panjachat Member, accident, Death, Kodungallur: Panjachat member died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.