Follow KVARTHA on Google news Follow Us!
ad

EP Jayarajan | കേരളാ സ്റ്റോറി മതനിരപേക്ഷതയെ തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇ പി ജയരാജന്‍

'ഈ സിനിമ നാടിന് ആപത്താണ്' #കണ്ണൂര്‍-വാര്‍ത്തകള്‍, #Movie-The-Kerala-Story, #EP-Jayarajan
കണ്ണൂര്‍: (www.kvartha.com) മതനിരപേക്ഷതയെ തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ കേരളാസ്റ്റോറിയെന്നസിനിമയിലൂടെ ശ്രമിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇല്ലാത്ത സംഭവം ഉളളതായി ചിത്രീകരിച്ചു പരസ്പര വിദ്വേഷമുണ്ടാക്കാനാണ് സിനിമ ശ്രമിക്കുന്നത്. താന്‍ ആ സിനിമ കണ്ടിട്ടില്ല. മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. 

ആ സിനിമയുടെ ദുരുദ്യേശപരമായ, സങ്കുചിതമായ, മനുഷ്യത്വവിരുദ്ധമായ സമീപനത്തെ എതിര്‍ക്കണം. കഴിഞ്ഞ ഏഴുവര്‍ഷമായി കേരളത്തില്‍ ഏതെങ്കിലും വിധത്തിലുളള മതസ്പര്‍ധയുണ്ടായിട്ടില്ല. എല്ലാ മതസ്ഥരും ഏകോസഹോദരങ്ങളെ ജീവിക്കുന്ന സ്ഥലമാണ് കേരളം. 


Kannur, News, Kerala, EP Jayarajan, Kerala story, Movie, Kerala story trying to destroy secularism and create communal polarization: EP Jayarajan.


വിഷുവും പെരുന്നാളും ഈസ്റ്ററുമൊക്കെ ഒരു പോലെ ആഘോഷിക്കുന്ന സ്ഥലമാണ് കേരളം. ഇവിടുത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും മതനിരപേക്ഷ അംഗീകരിക്കുന്നവരാണ്. ഈ സിനിമ നാടിന് ആപത്താണ്. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നാണ് പൊതുവെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ജനങ്ങളോട് പറയാനുളളതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Keywords: Kannur, News, Kerala, EP Jayarajan, Kerala story, Movie, Kerala story trying to destroy secularism and create communal polarization: EP Jayarajan.

Post a Comment