Died | ബൈക് യാത്രയ്ക്കിടെ തലകറങ്ങി വീണു; ചികിത്സയിലായിരിക്കെ യുവാവ് മരിച്ചു
May 9, 2023, 16:43 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ബൈക് യാത്രയ്ക്കിടെ തലകറങ്ങി റോഡിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍ കടുമേനി പട്ടേങ്ങാനത്തെ തുണിയമ്പ്രാക്കുന്നേല്‍ ഒ ടി എം ചാക്കോ- ലാലി ദമ്പതികളുടെ മകന്‍ റോബിന്‍ ടി ചാക്കോ (28) യാണ് കണ്ണൂരിലെ ആശുപത്രിയില്‍ വച്ച് മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ചെറുപുഴ ഭാഗത്തുനിന്നും ചിറ്റാരിക്കാലിലേക്ക് കെ എല്‍ 59 പി 3149 നമ്പര്‍ ബൈകില്‍ പോകുന്നതിനിടെ കുളിനീര്‍ ജന്‍ക്ഷനിലെത്തിയപ്പോള്‍ റോബിന്‍ തലകറങ്ങി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍ ചിറ്റാരിക്കാലിലെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റതിനാല്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന റോബിന്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ മരണപ്പെടുകയായിരുന്നു.
സഹോദരങ്ങള്‍: ലിബിന്‍, ഷെറിന്‍. ചിറ്റാരിക്കാല്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Keywords: Kannur, News, Kerala, Accident, Death, Bike, Road, Treatment, Hospital, Kannur: Young man died while undergoing treatment.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

