കണ്ണൂര്‍: (www.kvartha.com) ചാലാട് കെട്ടിടത്തില്‍ സ്ഥാപിച്ച 40,000 രൂപ വില വരുന്ന എര്‍ത് വയറായ ചെമ്പ് കമ്പികള്‍ (Copper Wire) മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി അജിത് കുമാറിനെ (24) യാണ് ടൗണ്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്.
ചാലാട് കാനറാ ബേങ്ക് പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലാണ് ഇക്കഴിഞ്ഞ 10ന് മോഷണം നടന്നത്. കെട്ടിട ഉടമ സദാനന്ദന്‍ നാറാത്തി (59)ന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് വീണ്ടും മോഷണത്തിനെത്തിയപ്പോഴാണ് പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ചാലാട് വച്ച് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Kannur, News, Kerala, Arrest, Arrested, building, Copper wire, Complaint, Robbery, Court, Accused, Remanded, Kannur: Young man arrested for stealing copper wire installed in building.