Mayor | പയ്യാമ്പലത്ത് സാഹസിക ബോട് സര്‍വീസ് നടത്തുന്നത് സുരക്ഷിതമില്ലാതെയെന്ന് മേയര്‍: കലക്ടര്‍ക്ക് നിവേദനം നല്‍കി

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ പയ്യാമ്പലത്ത് സഹസിക ബോട്ട് സര്‍വീസ് നടത്തുന്നത് മതിയായ സുരക്ഷയില്ലാതെയെന്ന് കണ്ണൂര്‍ മേയര്‍. സീറ്റ് ബെല്‍റ്റ് പോലുമില്ലാതെയാണ് കുട്ടികള്‍ അടക്കമുള്ളവര്‍ ബോടിങ് നടത്തുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അനുമതിയോടെയാണ് ഈ ബോടുകള്‍ പയ്യാമ്പലം കടലില്‍ സര്‍വീസ് നടത്തുന്നത്. ഇത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലക്ടര്‍ മിര്‍ മുഹന്മാലി യുണ്ടായിരുന്ന കാലത്താണ് വിനോദ സഞ്ചാര വികസനത്തിനായി പയ്യാമ്പലത്ത് സാഹസിക ബോട് സര്‍വീസ് തുടങ്ങിയത്. എന്നാല്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇതിനില്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. 

Mayor | പയ്യാമ്പലത്ത് സാഹസിക ബോട് സര്‍വീസ് നടത്തുന്നത് സുരക്ഷിതമില്ലാതെയെന്ന് മേയര്‍: കലക്ടര്‍ക്ക് നിവേദനം നല്‍കി

കഴിഞ്ഞ മാസം കടലില്‍ കുളിക്കവെ കര്‍ണാടക സ്വദേശിയായ 15 വയസുകാരന്‍ പയ്യാമ്പലം ബീചില്‍ മുങ്ങിമരിച്ചിരുന്നു. ലൈഫ് ഗാര്‍ഡുമാരുടെ സേവനം കൃത്യമായി പയ്യാമ്പലത്ത് ലഭിക്കുന്നില്ലെന്ന ആരോപണം അന്നുയര്‍ന്നിരുന്നു.

Keywords: Kannur, News, Kerala, Mayor, Security, Boat, Security, Boat service, Collector, Kannur Mayor said that boat service is running without adequate security.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia