Accident | ചാവശേരിയില്‍ സ്‌കൂടറും കാറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

ഇരിട്ടി: (www.kvartha.com) ചാവശേരി ഹയര്‍ സെകന്‍ഡറി സ്‌കൂളിന് സമീപം സ്‌കൂടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂടര്‍ യാത്രക്കാരന് ദാരുണാന്ത്യം. വടകര ചോറോട് സ്വദേശി ഫൈസല്‍ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30 മണിയോടെയാണ് അപകടം. 

ഉളിയിലെ ഭാര്യവീട്ടില്‍ നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് പോകവേയാണ് ഫൈസല്‍ സഞ്ചരിച്ച സ്‌കൂടര്‍ അപകടത്തില്‍പെട്ടത്. എതിരെ വന്ന സൈക്‌ളില്‍ ഇടിച്ച ശേഷം നിയന്ത്രണംവിട്ട സ്‌കൂടര്‍ റോഡരികിലെ കാറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂടര്‍ ഓടിച്ചിരുന്ന ശാനിദ് (38), സൈക്ള്‍ യാത്രക്കാരനായ വിദ്യാര്‍ഥി ഇന്ദ്രജിത്ത് (14) എന്നിവര്‍ക്കും പരുക്കേറ്റു. 
Aster_MIMS

Accident | ചാവശേരിയില്‍ സ്‌കൂടറും കാറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

വടകര ചോറോട് ഹുസൈന്‍ ചാപ്പയില്‍-അസ്മ ദമ്പതികളുടെ മകനാണ് ഫൈസല്‍. ഉളിയില്‍ പാച്ചിലാളത്തെ റാബിയ മന്‍സിലില്‍ സഫീറയാണ് ഭാര്യ. മക്കള്‍: ശബ്‌ന, അല്‍ ഫത്വാഹ്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Kannur, News, Kerala, Accident, Road accident, Death, Injured, Car, Scooter, Kannur: Man died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia