കണ്ണൂര്‍: (www.kvartha.com) പയ്യാമ്പലം ബീചിലെ ലൈഫ് ഗാര്‍ഡിനെ മയക്കുമരുന്നുമായി പിടികൂടിയതായി കണ്ണൂര്‍ ടൗണ്‍ പൊലീസ്. വി കെ രതീശനാണ് (46) പിടിയിലായത്. ഇയാള്‍ പയ്യാമ്പലം ബീച് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പൊലീസ് ബുധനാഴ്ച രാത്രിയില്‍ റെയ്ഡ് നടത്തി. അന്വേഷണത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എ ബിനു മോഹന്‍, എസ്‌ഐ സി എച് നസീബ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Keywords: Kannur, News, Kerala, Arrest, Arrested, Payyambalam beach, Accused, VK Ratheesh, Drugs, Kannur: Lifeguard arrested with drugs at Payyambalam beach.