കണ്ണൂര്‍: (www.kvartha.com) കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ മിന്നുന്ന വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് നേതൃത്വം നല്‍കി.
നേതാക്കളായ അഡ്വ ബിന്ദു കൃഷ്ണ, മേയര്‍ ടി ഒ മോഹനന്‍, ചന്ദ്രന്‍ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസല്‍, രാജീവന്‍ എളയാവൂര്‍, രജനി രാമാനന്ദ്, സുരേഷ് ബാബു എളയാവൂര്‍, വി പി അബ്ദുര്‍ റശീദ്, റിജില്‍ മാകുറ്റി, കെ പി സാജു, അഡ്വ. റശീദ് കവ്വായി, ടി ജയകൃഷ്ണന്‍, എം കെ മോഹനന്‍, കൂക്കിരി രാഗേഷ് , പി മുഹമ്മദ് ശമ്മാസ്, രാഹുല്‍ വെച്ചിയോട്ട്, ശ്രീജ മഠത്തില്‍, കല്ലിക്കോടന്‍ രാഗേഷ്, സുധീഷ് മുണ്ടേരി, കാപ്പാടന്‍ ശശിധരന്‍, ടി കെ അജിത്ത്, നേതാക്കള്‍ പങ്കെടുത്തു.
Keywords: Kannur, News, Kerala, Politics, Congress, Victory, Congress workers, Karnataka election, Kannur: Karnataka election victory: Congress workers held jubilant demonstration.