Human Chain | പാനൂരില്‍ കൃത്രിമ ജലപാതയ്ക്കെതിരെ മനുഷ്യശൃംഖല നടത്തും: ആയിരങ്ങള്‍ അണിചേരും
May 17, 2023, 15:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാനൂര്‍: (www.kvartha.com) പന്ന്യന്നൂര്‍ ഉള്‍പെടെ അഞ്ച് പഞ്ചായതുകളിലൂടെ നാടിനെ കീറിമുറിച്ചു കടന്നു പോകുന്ന കൃത്രിമ ജലപാതക്കെതിരെ ആയിരങ്ങള്‍ അണിചേരുന്ന മനുഷ്യശൃംഖല മെയ് 18ന് വൈകുന്നേരം അഞ്ചുമണിക്ക് നടത്തും. സജീവ് ജോസഫ് എംഎല്‍എ മനുഷ്യശൃംഖല ഉദ്ഘാടനം ചെയ്യും. പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത് ഓഫീസ് മുതല്‍ പാനൂര്‍ നഗരസഭ വരെ കിലോമീറ്ററുകള്‍ നീളുന്ന മനുഷ്യശൃംഖലയില്‍ ആയിരങ്ങള്‍ അണിനിരക്കും.

പാനൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് എ ശൈലജ ആദ്യ കണ്ണിയാകും. വിവിധ മേഖലകമ്മറ്റികള്‍ നിശ്ചയിക്കപ്പെട്ട ഇടങ്ങളില്‍ ശൃംഖലയില്‍ അണിനിരക്കും. ജനപ്രതിനിധികള്‍, സമരസമിതി നേതാക്കള്‍ എന്നിവരും മനുഷ്യശൃംഖലയില്‍ കൈ കോര്‍ക്കും. പാനൂര്‍ നഗരസഭ ചെയര്‍മാന്‍ വി നാസര്‍ അവസാന കണ്ണിയായി നഗരസഭ ഓഫീസിന് മുന്നില്‍ പ്രതിഷേധ മനുഷ്യ ശൃംഖലയില്‍ അണിചേരും.
അഞ്ചു മണിക്ക് പ്രതിജ്ഞ എടുത്തതിനുശേഷം മേഖലാ കമിറ്റികളുടെ നേതൃത്വത്തില്‍ ചെറു റാലികളായി പാനൂര്‍ നഗരസഭ പരിസരത്തേക്ക് ശൃംഖലയില്‍ അണി ചേര്‍ന്നവര്‍ എത്തിച്ചേരും. തുടര്‍ന്ന് പ്രതിഷേധപൊതുയോഗവും നടക്കും. ഇരിക്കൂര്‍ മണ്ഡലം എംഎല്‍എ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും. സംയുക്ത സമരസമിതി ചെയര്‍മാന്‍ ഇ മനീഷ് അധ്യക്ഷനാകും.
Keywords: Panur, Kannur, News, Kerala, Human chain, Artificial waterway, Kannur: Human chain to be held against artificial waterway at Panur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.