Fire | മട്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് തീയും പുകയും; യാത്രക്കാര്‍ ഇറങ്ങിയോടി
May 26, 2023, 18:44 IST
കണ്ണൂര്‍: (www.kvartha.com) ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. മട്ടന്നൂര്‍-തലശേരി റോഡിലെ മട്ടന്നൂര്‍ ടൗണിലെ ലിങ്ക്സ് മാളിന് മുന്‍പിലാണ് കാറിന് തീപ്പിടിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ടു യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവംണ കാറിന്റെ ബോണറ്റ് ഭാഗത്തുനിന്നാണ് പുക ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പുറത്തേക്കിറങ്ങി മാറി നിന്നു.
ഉടന്‍ മട്ടന്നൂരില്‍ നിന്നും ഫയര്‍ഫോഴ്സെത്തി തീയണച്ചു. നാട്ടുകാരും വ്യാപാരികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മട്ടന്നൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി റോഡിലൂടെയുളള ഗതാഗതം നിയന്ത്രിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് മുന്‍വശം ദമ്പതികള്‍ സഞ്ചരിച്ച ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ച് രണ്ടുപേര്‍ ദാരുണമായി മരിച്ചിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറുന്നതിനിടെയാണ് മറ്റൊരു കാറിന് തീപ്പിടിച്ചത്. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ മട്ടന്നൂര്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അപകടത്തില്‍ യാത്രക്കാര്‍ക്ക് പരുക്കില്ല. കാറില്‍ നിന്നും എന്തോവയര്‍ കത്തിയെരിഞ്ഞ ഗന്ധവും പുകയും ഉയരുന്നത് കണ്ടയുടന്‍ കാര്‍ നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതാണ് ദുരന്തമൊഴിവായത്. മട്ടന്നൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് അപകടമുണ്ടായത്. തീയണഞ്ഞതിന് ശേഷം പൊലീസ് കാര്‍ റോഡരികില്‍ നിന്നും മാറ്റി.
Keywords: Kannur, News, Kerala, Fire, Car, Accident, Police, Fire force, Passengers, Kannur: Car caught fire in Mattannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.