Follow KVARTHA on Google news Follow Us!
ad

Radio Exploded | കണ്ണപുരത്ത് റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപ്പിടിച്ചു

അമിതമായ വൈദ്യുതി പ്രവാഹമുണ്ടായതാണ് കാരണം Kannapuram-News, Radio-Exploded, House-Caught-Fire
കണ്ണൂര്‍: (www.kvartha.com) കണ്ണപുരം യോഗശാലയ്ക്കു സമീപം ചുണ്ടില്‍ ചാലില്‍ റേഡിയോ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു. കണ്ണപുരം റൂറല്‍ ബാങ്ക് ജീവനക്കാരന്‍ എലിയന്‍ രാജേഷിന്റെ വീട്ടിലെ റേഡിയോയാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കുടുംബവുമായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ രാജേഷും സമീപ വാസികളും ചേര്‍ന്ന് തീയണക്കുകയായിരുന്നു. 

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോയിലേക്ക് അമിതമായ വൈദ്യുതി പ്രവാഹമുണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ബാങ്കിലേക്ക് കളക്ഷനായി എടുത്തു പണവും നിരവധി രേഖകളും മെഡലുകളും ട്രോഫികളും പൂര്‍ണമായി കത്തിനശിച്ചു. ഇതിന് സമീപത്തെ നിരവധി വീടുകളിലെ ഇലക്ട്രോനിക്‌സ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

Kannur, News, Kerala, Kannapuram, Radio, Exploded, Fire, Kannapuram: Radio exploded and house caught fire.

വിവരമറിഞ്ഞ് കല്യാശേരി ബ്ലോക് പഞ്ചായത് പ്രസിഡന്റ് പി പി ഷാജിര്‍, ബാങ്ക് പ്രസിഡന്റ് ഇ മോഹനന്‍, സിപിഎം പാപ്പിനിശേരി ഏരിയാ സെക്രടറി ടി ചന്ദ്രന്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

Keywords: Kannur, News, Kerala, Kannapuram, Radio, Exploded, Fire, Kannapuram: Radio exploded and house caught fire.

Post a Comment