Kangana Ranaut | 'മോഡേണ്‍ വസ്ത്രങ്ങള്‍ കൊണ്ടുവന്നത് വെള്ളക്കാര്‍'; ഇത് ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്നും നടി കങ്കണ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) മോഡേണ്‍ വസ്ത്രങ്ങള്‍ വെള്ളക്കാര്‍ കൊണ്ടുവന്നതാണെന്നും ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച്  ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്നും നടി കങ്കണ. ഹിമാചല്‍ പ്രദേശിലെ പ്രശസ്ത ശിവക്ഷേത്രമായ ബജിനാഥില്‍ മോഡേണ്‍ വസ്ത്രം ധരിച്ച് ദര്‍ശനം നടത്തുന്ന പെണ്‍കുട്ടിയുടെ ചിത്രം റിട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.
Aster mims 04/11/2022

വിമര്‍ശിക്കുന്നതിനോടൊപ്പം ഷോര്‍ട്‌സും ടീ ഷര്‍ടും ധരിച്ചതിന്റെ പേരില്‍ വത്തിക്കാനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവവും താരം പങ്കുവച്ചിട്ടുണ്ട്. 'ഒരിക്കല്‍ ഷോട്സും ടീ ഷര്‍ടും ധരിച്ച് വത്തിക്കാനില്‍ പോയിരുന്നു. ആ വസ്ത്രം ധരിക്കാന്‍ അന്ന് അവര്‍ എന്നെ അനുവദിച്ചില്ല. പിന്നീട് ഹോട്ടലില്‍ പോയി വസ്ത്രം മാറേണ്ടി വന്നുട -കങ്കണ പറഞ്ഞു.

Kangana Ranaut | 'മോഡേണ്‍ വസ്ത്രങ്ങള്‍ കൊണ്ടുവന്നത് വെള്ളക്കാര്‍'; ഇത് ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്നും നടി കങ്കണ

കാഷ്വല്‍ വേഷങ്ങളായി ഈ നൈറ്റ് ഡ്രസ് ധരിക്കുന്ന കോമാളികള്‍ മടിയന്‍മാരും ദുര്‍ബലരുമാണ്. അവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ലെന്നും പക്ഷെ ഇത്തരം മൂഢര്‍ക്കെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.      

Keywords: Mumbai, News, National, Kangana Ranaut, Temple, Cloth, Kangana Ranaut slams girl for wearing shorts to temple, shares her own experience: ‘I wasn’t allowed in Vatican’.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia