Follow KVARTHA on Google news Follow Us!
ad

Died | ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം കടപുഴകി കുടിലിന് മുകളില്‍ വീണു; കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍പെട്ടത് ഭല്‍ന വനത്തില്‍ താല്‍ക്കാലിക കുടില്‍ കെട്ടി താമസിച്ചവര്‍ Jammu and Kashmir News, Family Members Died, Tree Fall, Heavy Rain
ശ്രീനഗര്‍: (www.kvartha.com) കുടിലിന് മുകളില്‍ കൂറ്റന്‍ മരം കടപുഴകി വീണ് ആദിവാസി നാടോടി കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉണ്ടെന്ന് കിഷ്ത്വാര്‍ ഡെപ്യൂടി കമീഷനര്‍ വ്യക്തമാക്കി. 

കുടുംബം ആടുകളുമായി ഡാച്ചയിലേക്ക് പോകുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് അവര്‍ കേശവന്‍ ബെല്‍റ്റിലെ ഭല്‍ന വനത്തില്‍ താല്‍ക്കാലിക കുടില്‍ കെട്ടി. ഇതിനിടെ ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം കടപുഴകി ഇവരുടെ കുടിലിന് മുകളിലേക്ക് വീഴുകയായിരുന്നു.

Jammu and Kashmir, News, Kerala, Tent, Fall, Tree, Family, Members, Death, Accident, Rain, Jammu and Kashmir: 4 Members Of Family Dead As Tree Falls On Tent.

പൈന്‍ മരമാണ് കുടിലിന് മുകളില്‍ വീണത്. ഉടന്‍ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ദാരുണമായ സംഭവത്തില്‍ നാല് കുടുംബാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം റെഡ് ക്രോസ് സൊസൈറ്റിയില്‍ നിന്ന് 50,000 രൂപ അടിയന്തര സഹായമായി കുടുംബത്തിന് നല്‍കി.

Keywords: Jammu and Kashmir, News, Kerala, Tent, Fall, Tree, Family, Members, Death, Accident, Rain, Jammu and Kashmir: 4 Members Of Family Dead As Tree Falls On Tent.

Post a Comment