Follow KVARTHA on Google news Follow Us!
ad

Rescued | മണ്ണിടിച്ചില്‍: സിക്കിമില്‍ കുടുങ്ങിയ 54 കുട്ടികളുള്‍പെടെ 500 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്‍ഡ്യന്‍ സൈന്യം

'ആരോഗ്യനില പരിശോധിക്കാന്‍ മൂന്ന് മെഡികല്‍ ടീമുകളെ രൂപവല്‍കരിച്ചു' Sikkim Landslide, Indian Army Rescues, Sikkim Tourists
ഗാംഗ്ടോക്: (www.kvartha.com) മണ്ണിടിച്ചിലിനെ തുടര്‍ന്ന് വടക്കന്‍ സിക്കിമില്‍ കുടുങ്ങിയ 54 കുട്ടികളുള്‍പെടെ 500 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്‍ഡ്യന്‍ സൈന്യം. പ്രതിരോധ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ലാചുങിലേക്കും ലാചന്‍ താഴ് വാരയിലേക്കും വിനോദയാത്ര പോയവരാണ് പ്രയാസത്തിലായത്.  

ലാചന്‍, ലാചുങ്, ചുങ്താങ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തിരുന്നു. സഞ്ചാരികളില്‍ 216 പുരുഷന്മാരും 113 സ്ത്രീകളും 54 കുട്ടികളുമാണുള്ളത്. ഇവരെ മൂന്ന് വ്യത്യസ്ത സൈനിക കാംപുകളിലേക്ക് മാറ്റി. എല്ലാ യാത്രക്കാരുടെയും ആരോഗ്യനില പരിശോധിക്കാന്‍ മൂന്ന് മെഡികല്‍ ടീമുകളെ രൂപവല്‍കരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈനികരുടെ സമയബന്ധിതമായ ഇടപെടലാണ് യാത്രികര്‍ക്ക് രക്ഷയായത്.

Sikkim, News, National, Indian Army, Rescued, Landslide, Indian Army Rescues 500 Stranded Tourists From Landslide-Hit Sikkim.

Keywords: Sikkim, News, National, Indian Army, Rescued, Landslide, Indian Army Rescues 500 Stranded Tourists From Landslide-Hit Sikkim.

Post a Comment