ന്യൂഡെല്‍ഹി: (www.kvartha.com) സമൂഹമാധ്യമങ്ങളില്‍ ഓപ്റ്റികല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. കാരണം പലര്‍ക്കും ഇത്തരം ചിത്രങ്ങളോട് ഇഷ്ടം തോന്നുന്നത് കൊണ്ടും, പലപ്പോഴും അത് നമ്മുടെ തലച്ചോറിനെ പ്രവര്‍ത്തിപ്പിക്കുകയും നമ്മുടെ നിരീക്ഷണ ശേഷി പരീക്ഷിക്കുകയും ചെയ്യുന്നതുകൊണ്ടുമാണ്.
എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ കീഴടക്കുന്നത് ഒരു ഒപ്റ്റികല്‍ മിഥ്യയോ എഡിറ്റ് ചെയ്ത ചിത്രമോ അല്ല. കൃത്യസമയത്ത്, കൃത്യമായ ആംഗിളില്‍ എടുത്ത ഒരു സാധാരണ ചിത്രമാണ്. എന്നാല്‍ ഇത് ആദ്യമൊന്ന് അമ്പരപ്പിക്കുന്നതും രസകരമായി തോന്നുന്നതുമായ ചിത്രമാണ്.
മൂന്നുപേരെയാണ് ചിത്രത്തില്‍ കാണുന്നത്. മദ്യക്കുപ്പികളും കാണാം. എന്നാല്‍ ചിത്രം വൈറലാവാന്‍ കാരണം അതൊന്നുമല്ല. ചിത്രത്തില്‍ മദ്യക്കുപ്പികള്‍ നാലുണ്ടെങ്കിലും മൂന്നുപേരെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. ചിത്രം കാണുമ്പോള്‍ ആളുകള്‍ ആദ്യം ഒന്നമ്പരന്ന് പോകും എന്ന കാര്യത്തില്‍ സംശയമില്ല.
My brain refuses to believe there are 4 people in this photo pic.twitter.com/GOwglY3vyw
— Jen Gentleman 🌺 (@JenMsft) February 14, 2021
എന്നാല്‍ സൂക്ഷിച്ച് നോക്കിയാല്‍ നാലാമന്റെ കയ്യും നമുക്ക് കണ്ടെത്താനാവും. നാല് കുപ്പികളും ഒറ്റനോട്ടത്തില്‍ കാണാന്‍ സാധിക്കുമെങ്കിലും നാലാമന്റെ കൈ കാണാത്തതാണ് ചിത്രം കണ്ട ആളുകളെ കുഴപ്പിച്ചത്. സ്ഥലത്തെ പാറയുടെയും മരത്തിന്റെയും ഒക്കെ നിറത്തിലും ഡിസൈനിലും വരുന്നതാണ് നാലാമന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ കൈ എന്നതിനാലാണ് എളുപ്പത്തില്‍ ഇയാളുടെ കൈ ശ്രദ്ധയില്‍പെടാത്തത്.
Keywords: New Delhi, News, National, Photo, Real-Life Optical Illusion, Photo, Social Media, Viral, How Many People Do You See In This Real-Life Optical Illusion? Photo of Hiking Friends Baffle Netizens.