Follow KVARTHA on Google news Follow Us!
ad

Arrested | 'തുണി ഇറക്കുമതി ബിസിനസില്‍ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്'; യുവതി അറസ്റ്റില്‍

'രണ്ടേകാല്‍ കോടിയോളം രൂപ തട്ടിയെടുത്തു' #ആലപ്പുഴ-വാര്‍ത്തകള്‍, #Keerikkad-News, #Woman-Arreted-Fraud-Case, #Business-Fraud
ആലപ്പുഴ: (www.kvartha.com) ബിസിനസില്‍ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സജന സലീമാണ് (41) അറസ്റ്റിലായത്. മോഹന വാഗ്ദാനം നല്‍കി കീരിക്കാട് സ്വദേശിയുടെ രണ്ടേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് ഒന്നാം പ്രതിയായ ഇവര്‍ അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ രണ്ടാം പ്രതിയായ യുവതിയുടെ ഭര്‍ത്താവ് അനസ് വിദേശത്താണ്.  

പൊലീസ് പറയുന്നത്: ബല്‍ഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതിയുടെ മൊത്ത കച്ചവടക്കാരിയെന്ന നിലയിലാണ് കീരിക്കാട് സ്വദേശിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. വിശ്വാസം നേടിയ ശേഷം ലാഭ വിഹിതം ഉറപ്പ് നല്‍കി കച്ചവടത്തില്‍ പങ്കാളിയാക്കുകയായിരുന്നു. ആദ്യ കാലങ്ങളില്‍ കൃത്യമായി ലാഭ വിഹിതം നല്‍കി വിശ്വാസം നേടി. 

Alappuzha, News, Kerala, Woman, arrest, Arrested, Fraud, Business, Fraud by promising dividends in business: Woman arrested

എന്നാല്‍ അതിന് ശേഷം കൂടുതല്‍ തുക വാങ്ങുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ പിടിയിലായതറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. 

Keywords: Alappuzha, News, Kerala, Woman, arrest, Arrested, Fraud, Business, Fraud by promising dividends in business: Woman arrested

Post a Comment