SWISS-TOWER 24/07/2023

Tiger Presence | വടശ്ശേരിക്കരയില്‍ കടുവയുടെ സാന്നിധ്യം; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) വടശ്ശേരിക്കരയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. കുമ്പളത്താമണ്ണ് രാമചന്ദ്രന്‍ നായരുടെ വീട്ടിലെ ആട്ടിന്‍കൂട് പൊളിച്ച് ബുധനാഴ്ച രാത്രി കടുവ ആടിനെ പിടിച്ചുകൊണ്ടുപോയതായി പരാതിയില്‍ പറയുന്നു.

പ്രദേശത്ത് ആന കാട്ടുപോത്ത് കടുവ എന്നിവയുടെ സാന്നിധ്യം സ്ഥിരമായി മാറിയതിന് പിന്നാലെയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി കടുവയിറങ്ങിയത്. കടുവയുടെ സാന്നിധ്യം തുടര്‍ചയായി രണ്ടാം ദിവസവും അനുഭവപ്പെട്ടതോടെ പ്രദേശത്ത് കെണി വെക്കാനുള്ള തയ്യാറെടുപ്പുകളും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്.
Aster mims 04/11/2022

Tiger Presence | വടശ്ശേരിക്കരയില്‍ കടുവയുടെ സാന്നിധ്യം; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്

ആട്ടിന്‍ കൂടിന് സമീപത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. രാത്രികാലങ്ങളില്‍ പ്രദേശത്ത് പുറത്തിറങ്ങുന്ന ആളുകള്‍ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

Keywords: Pathanamthitta, News, Kerala, Tiger, Forest Department, Forest dept alerts Vadasserikara villagers of tiger presence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia