RBI Report | '2023 സാമ്പത്തിക വര്‍ഷത്തില്‍ 500 രൂപയുടെ വ്യാജ നോടുകളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനവ്'; ആര്‍ബിഐ റിപോര്‍ട് പുറത്ത്
May 31, 2023, 14:12 IST
ന്യൂഡെല്‍ഹി: (www.kvartha.com) 2000 നോടുകളേക്കാള്‍ കൂടുതല്‍ വ്യാജ 500 രൂപ നോടുകള്‍ രാജ്യത്ത് പ്രചാരത്തിലുണ്ടെന്ന് ആര്‍ബിഐ (Reserve Bank of India). ബാങ്കിംഗ് സംവിധാനം വഴി കണ്ടെത്തിയ വ്യാജ 500 രൂപ നോടുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14.6% വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 79,669 കള്ളനോടുകള്‍ കണ്ടെത്തിയപ്പോള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 91,110 വ്യാജ 500 രൂപ നോടുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ആര്‍ബിഐയുടെ വാര്‍ഷിക റിപോര്‍ട് പുറത്തുവന്നത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2000 രൂപയുടെ വ്യാജ നോടുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ 13,604 നോടുകളില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 9,806 ആയി കുറഞ്ഞു. അതായത് 27.9 ശതമാനത്തിന്റെ കുറവാണുണ്ടായതെന്നും ആര്‍ബിഐ റിപോര്‍ട് വ്യക്തമാക്കുന്നു. അതേസമയം 10, 100 രൂപയുടെ കള്ളനോടുകള്‍ യഥാക്രമം 11.6%, 14.7% വും കുറഞ്ഞു.
2022-23 കാലയളവില്‍ ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ മൊത്തം വ്യാജ ഇന്‍ഡ്യന്‍ കറന്‍സി നോടുകളില്‍ (FICN) 4.6 ശതമാനം റിസര്‍വ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് തിരിച്ചറിഞ്ഞത്. 78,699 വ്യാജ 100 രൂപ നോടുകളും 27,258 വ്യാജ 200 രൂപ നോടുകളും സമാന വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്ക് റിപോര്‍ട് ചെയ്തു.
Keywords: New Delhi, News, National, Fake Notes, Note, RBI, RBI Report, Report, Fake Rs 500 notes up 14% in FY23, says RBI report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.