ലന്‍ഡന്‍: (www.kvartha.com) തന്റെ പാട്ടിനെതിരെ ഉയര്‍ന്ന കോപിയടി ആരോപണം തെളിഞ്ഞാല്‍ സംഗീതരംഗം വിടുമെന്ന് സംഗീതജ്ഞന്‍ എഡ് ഷീരന്‍. 'തിങ്കിങ് ഔട് ലൗഡ്' എന്ന ഗാനത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. 1973ല്‍ എഡ് ടൗണ്‍സെന്‍ഡും മാര്‍വിന്‍ ഗയെയും ചേര്‍ന്ന് പുറത്തിറക്കിയ 'ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണ്‍' എന്ന ക്ലാസിക് പാട്ടിന്റെ പകര്‍പാണ് ഇതെന്നാണ് എഡ് ഷീരനെതിരെ ഉയര്‍ന്ന പരാതിയെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
എഡ് ഷീരനെതിരെ 2003ല്‍ അന്തരിച്ച എഡ് ടൗണ്‍സെന്‍ഡിന്റെ മകള്‍ കാത്‌റിന്‍ ടൗണ്‍സെന്‍ഡ് ഗ്രിഫിന്‍ ആണ് പരാതി നല്‍കിയത്. 100 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് റിപോര്‍ടുകള്‍ പറയുന്നു. വലിയ അപമാനിക്കലാണ് ഇതെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. തെറ്റുകാരനാണെന്ന് ജൂറി കണ്ടെത്തിയാല്‍ താന്‍ സംഗീതരംഗം വിടുമെന്ന് ഷീരന്‍ വ്യക്തമാക്കി.
'അങ്ങനെ സംഭവിച്ചാല്‍, കഴിഞ്ഞു. ഞാന്‍ എല്ലാം നിര്‍ത്തും. ജീവിതം മുഴുവന്‍ ഒരു കലാകാരനും ഗാനരചയിതാവുമായി സമര്‍പിച്ചതാണ്. അത് ആരെങ്കിലും വില കുറച്ച് കാണിക്കുന്നത് അപമാനകരമായി ഞാന്‍ കാണുന്നു.' -എന്ന് ഷീരന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Keywords: London, News, World, Ed Sheeran, Quit, Music, Copyright, Court, Complaint, Ed Sheeran threatens to quit music if he loses copyright trial.