തളിപ്പറമ്പ്: (www.kvartha.com) തളിപ്പറമ്പ് നോര്‍ത് ലോകലിലെ പാര്‍ടി സെക്രടറി അടക്കമുള്ള സഖാക്കളുടെ പേരില്‍ സാമ്പത്തിക അരാജകത്വത്തിന്റെ പേരില്‍ നടപടിയെടുത്തുവെന്ന വിധത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും തെറ്റും വാസ്തവ വിരുദ്ധവുമാണെന്ന് സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രടറി കെ സന്തോഷ്. വാര്‍ത്താ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഏതോ ചില കോണുകളില്‍ നിന്നും ബോധപൂര്‍വം മസാലകളും മറ്റും ചേര്‍ത്ത് ചില കുബുദ്ധികളുടെ മനസുഖത്തിനുവേണ്ടി ബഹുജന മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന സിപിഎമിന്റെയും പാര്‍ടി സഖാക്കളുടെയും യശസ്സിനെ ഇടിച്ചു താഴ്ത്തുകയെന്ന ലക്ഷ്യം മാത്രം വച്ചുകൊണ്ട് നടത്തുന്ന കള്ളപ്രചാരവേല മാത്രമാണിതെന്ന് സന്തോഷ് പറഞ്ഞു.
അര്‍ഹിക്കുന്ന അവജ്ഞയോടെ ഇതിനെ തള്ളിക്കളയണമെന്ന് സിപിഎം തളിപ്പറമ്പ് ഏരിയ കമിറ്റി മുഴുവന്‍ ആളുകളോടും അഭ്യര്‍ഥിക്കുന്നതായി പാര്‍ടി ഏരിയാ സെക്രടറി കെ സന്തോഷ് പ്രസ്താവനയില്‍ അറിയിച്ചു.
Keywords: Kannur, News, Kerala, Media, Spreading, False, Propaganda, CPM Area Secretary, Taliparamba, Disciplinary action in Taliparamba: CPM area secretary says that media is spreading false propaganda.