തലശേരി: (www.kvartha.com) ദമാമിലെ തലശേരി മാഹി ക്രികറ്റ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് T10 ക്രികറ്റ് ടൂര്‍ണമെന്റ്‌റിന് മെയ് 18ന് തുടക്കമാകും. ദമാം ഗൂക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വ്യാഴം വെള്ളി ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റ്‌റില്‍ സെയ്താര്‍പ്പള്ളി കിംഗ്സ്, കതിരുര്‍ ഗുരുക്കള്‍, മാഹീ സ്ട്രൈക്കര്‍സ് പള്ളിത്താഴെ റോകേഴ്സ് നെട്ടൂര്‍ ഫൈറ്റേഴ്സ്, KL 58 ഉമ്മന്‍ച്ചിറ, എന്നിങ്ങനെ തലശേരി മാഹി പ്രദേശത്തെ പ്രമുഖരായ ആറ് ടീമുകള്‍ തമ്മിലാണ് മാറ്റുരക്കുക. വിജയികള്‍ക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും.
മത്സരത്തോട് അനുബന്ധിച്ച് വനിതകള്‍ ഒരുക്കുന്ന തലശ്ശേരിയുടെ രുചിയൂറും വിഭവങ്ങളുടെ ഫുഡ് ഫെസ്റ്റിവല്‍ പവലിയനും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എഒടി ട്രേഡിങ്ങ് ആന്റ്‌റ് ലോജിസ്റ്റിക് മുഖ്യ സ്പോണ്‍സറായും ബി ഗേറ്റ് കോണ്‍ട്രാക്ടിങ് അസോസിയേറ്റ് സ്പോണ്‍സറായുമാണ് ക്രികറ്റ് ടൂര്‍ണമെന്റ്‌റ് സംഘടിപ്പിക്കുന്നത്.
ക്രിക്കറ്റ് എന്ന ആവേശത്തോടൊപ്പം രുചിയുടെ ലോകത്തേക്ക് കൂടി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി നിമിര്‍ അമീറുദ്ദീന്‍, ഫാസില്‍ ആദി രാജ, സജീര്‍ എസ് പി, സാജിദ് സി കെ, ശറഫ് താഴത്ത്, ഇംതിയാസ് അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Keywords: Kannur, News, Kerala, Cricket, Sports, Press meet, Cricket tournament, Thalassery-Mahi association, Dammam.