Follow KVARTHA on Google news Follow Us!
ad

Complaint | യുവതിയെ ഭര്‍തൃ സഹോദരി കറിക്കത്തികൊണ്ടു വെട്ടി പരുക്കേല്‍പിച്ചതായി പരാതി

ആക്രമണം കുടുംബ വഴക്കിനെ തുടര്‍ന്ന് Woman Injured, Kannur Town Police Station Complaint
കണ്ണൂര്‍: (www.kvartha.com) തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മഴയത്ത് ചെളി പുരണ്ട ചെരിപ്പുമായി വീട്ടു വരാന്തയില്‍ കയറിയ വിരോധത്തില്‍ യുവതിയെ ഭര്‍തൃസഹോദരി കറി കത്തി കൊണ്ട് കൈയ്ക്ക് വെട്ടി പരുക്കേല്‍പിച്ചതായി പരാതി. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സുജിതയുടെ പരാതിയില്‍ കണ്ണൂര്‍ വനിതാ സ്റ്റേഷന്‍ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. 

പൊലീസ് പറയുന്നത്: കുടുംബവഴക്കിനിടെ ഭര്‍തൃസഹോദരി ശ്രീവിദ്യ മര്‍ദിക്കുകയും അടുക്കളയിലെ കറി കത്തി കൊണ്ട് യുവതിയുടെ കൈയ്ക്ക് വെട്ടി പരുക്കേല്‍പിക്കുകയുമായിരുന്നു. പരുക്കേറ്റ യുവതിയെ പരിസരവാസികള്‍ ആശുപത്രിയിലെത്തിച്ചു. കൈയ്ക്ക് മൂന്നോളം തുന്നിട്ടിട്ടുണ്ട്. 

Kannur, News, Kerala, Injured, Woman, Complaint, Police, Attack, Injured, Case, Attack, Case, Complaint: Woman injured in attack.

പരാതിയില്‍ ഭര്‍തൃസഹോദരിയുടെ പേരില്‍ കേസെടുത്ത പൊലീസ് അക്രമം നടന്ന വീട്ടിലെത്തി പരിശോധിച്ചു. യുവതി അക്രമ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. കേസെടുത്ത പൊലീസ് എസ്‌ഐപിഎസ് ലീലാമ്മയുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Kannur, News, Kerala, Injured, Woman, Complaint, Police, Attack, Injured, Case, Attack, Case, Complaint: Woman injured in attack.

Post a Comment