ചേര്‍ത്തല: (www.kvartha.com) ഹോള്‍ ടികറ്റില്‍ സെന്ററല്ലാതിരുന്ന സ്‌കൂള്‍ രേഖപ്പെടുത്തിയതിനാല്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് 'നീറ്റ്' പരീക്ഷയെഴുതാനായില്ലെന്ന് പരാതി. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് സംഭവം. ചേര്‍ത്തല ഗവ. ഗേള്‍സ് സ്‌കൂളിന്റെ പേരാണ് ഹോള്‍ടികറ്റില്‍ ഉണ്ടായിരുന്നത്. നിശ്ചിത സമയത്തിന് മുന്നേ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തിയിരുന്നു.
എന്നാല്‍ സെന്ററല്ലെന്ന് അറിഞ്ഞതോടെ സമീപത്തെ കുറപ്പംകുളങ്ങര, തണ്ണീര്‍മുക്കം സെന്ററുകളില്‍ എത്തിയെങ്കിലും ഹോള്‍ ടികറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുമായി യോജിക്കാത്തതിനാല്‍ പരീക്ഷയെഴുതിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഒരു വര്‍ഷത്തെ പൂര്‍ണ പ്രയത്നമാണ് അധികൃതരുടെ പിഴവുമൂലം നഷ്ടമാക്കിയതെന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറഞ്ഞു.
ചെങ്ങന്നൂര്‍ ഏനക്കാട് പെരുങ്ങിലിപുരം ഉളുന്തി കുറ്റിയേടത്ത് എസ് ആര്‍ കാര്‍ത്തിക, പെരുങ്ങലിപുരം കളീക്കല്‍ കെ എന്‍ ക്ലറിന്‍ എന്നിവര്‍ സ്‌കൂളിനുമുന്നില്‍ ഏറെനേരം കാത്തിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
Keywords: Cherthala, News, Kerala, Complaint, Examination, Students, Complaint that students could not write the exam.