Follow KVARTHA on Google news Follow Us!
ad

Died | മരുമകളുടെ വിവാഹത്തില്‍ നൃത്തം ചെയ്യവെ കുഴഞ്ഞുവീണു; എന്‍ജിനീയര്‍ക്ക് ദാരുണാന്ത്യം

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു Chhattisgarh-News, Heart-Attack-Dancing-Wedding, Rajnandgaon-News
റായ്പൂര്‍: (www.kvartha.com) എന്‍ജിനീയര്‍ കുഴഞ്ഞുവീണ് മരിച്ചു. ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ എന്‍ജിനീയറായിരുന്ന ബലോഡ് ജില്ലക്കാരനായ ദിലീപ് റൗജ്കറാണ് മരിച്ചത്. വിവാഹ ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. ഈ മാസം നാലിന് രാത്രിയിലാണ് സംഭവം. മരുമകളുടെ വിവാഹത്തില്‍ നൃത്തം ചെയ്യുകയായിരുന്നു റൗജ്കര്‍. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Chhattisgarh, News, National, Death, Wedding, Dance, Heart attack, Chhattisgarh: Man dies of heart attack while dancing at wedding.

വിവാഹവേദിയില്‍ വധൂവരന്‍മാര്‍ക്കൊപ്പം ആസ്വദിച്ച് നൃത്തം ചെയ്യുകയായിരുന്ന റൗജ്കര്‍ പെട്ടെന്ന് ഇരിക്കുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതും വിഡിയോയില്‍ കാണാം. ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് റിപോര്‍ടുകള്‍ പറയുന്നു.      

Keywords: Chhattisgarh, News, National, Death, Wedding, Dance, Heart attack, Chhattisgarh: Man dies of heart attack while dancing at wedding.

Post a Comment