Follow KVARTHA on Google news Follow Us!
ad

Arrested | കുടിവെള്ളം ചോദിച്ച തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചത് ചോദ്യം ചെയ്ത മേട്രന് നേരെ ആക്രമണം: 2 പേര്‍ അറസ്റ്റില്‍

'തൊഴിലാളികളെ ഇറക്കി വിടുകയും അപമാനിക്കുകയും ചെയ്തു' Chadayamangalam News, Drinking Warter Issue
കൊല്ലം: (www.kvartha.com) ചടയമംഗലത്ത് കുടിവെള്ളം ചോദിച്ച തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചത് ചോദ്യം ചെയ്ത മേട്രന് നേരെ ആക്രമണം നടത്തിയെന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ശ്യാം, റിയാസ് എന്നിവരാണ് പിടിയിലായത്. കൊല്ലം ഇളമാട് മണിയന്‍മുക്കിലാണ് സംഭവം.

പൊലീസ് പറയുന്നത്: തൊഴിലുറപ്പ് ജോലിക്കിടെ ശ്യാമിന്റെ വീട്ടിലെത്തി തൊഴിലാളികള്‍ കുടിവെള്ളം ചോദിച്ചപ്പോള്‍ വെള്ളം നല്‍കാതെ ശ്യാം തൊഴിലാളികളെ ഇറക്കി വിടുകയും അപമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തൊഴിലുറപ്പ് മേട്രന്‍ ജയകുമാരി ഇത് ചോദ്യം ചെയ്തിരുന്നു. 

Kollam, News, Kerala, Arrest, Arrested, Attacked, Chadayamangalam, Police, Woman, Crime, Chadayamangalam: Woman attacked by two men, Arrested.

സംഭവത്തിന് അല്‍പസമയത്തിന് ശേഷം ശ്യാമും സുഹൃത്ത് റിയാസും ചേര്‍ന്ന് മദ്യപിച്ച് എത്തുകയും തൊഴിലാളികളെ അസഭ്യം പറയുകയും ചെയ്തു. ഇതിനിടെ ജയകുമാരിക്ക് മര്‍ദനമേറ്റു. പ്രതികള്‍ ജയകുമാരിയുടെ വസ്ത്രം വലിച്ച് കീറുകയും ചെയ്തിരുന്നു. ഇതോടെ തൊഴിലാളികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തതു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Keywords: Kollam, News, Kerala, Arrest, Arrested, Attacked, Chadayamangalam, Police, Woman, Crime, Chadayamangalam: Woman attacked by two men, Arrested.

Post a Comment