Follow KVARTHA on Google news Follow Us!
ad

E-Cigarette | 'വരുംതലമുറ പുകയില ഉപഭോഗത്തിന് അടിമകളാകുന്നു'; ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി ഓസ്ട്രേലിയ

'ഇതിന്റെ ഉപയോഗം ഗണ്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം' #ഓസ്‌ട്രേലിയ-വാര്‍ത്തകള്‍, #Australia-Ban-E-Cigarette, #E-Cigarette-Crackdown
കാന്‍ബറ: (www.kvartha.com) കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇസിഗരറ്റുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി ഓസ്ട്രേലിയ. വരുംതലമുറ പുകയില ഉപഭോഗത്തിന് അടിമകളാകുന്നുവെന്നും കൗമാരക്കാരെയാണ് ഇവ ലക്ഷ്യമിടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിക്കുന്നത്. 

ഇതിനെ തുടര്‍ന്ന് രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്പോസിബിള്‍ വേപുകള്‍ ഓസ്ട്രേലിയ നിരോധിക്കും. സ്‌കൂളുകളില്‍ വ്യാപകമായാണ് വിദ്യാര്‍ഥികള്‍ വാപിംഗ് ഉപയോഗിക്കുന്നതെന്നും പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും ഇ സിഗരറ്റ് വ്യാപകമാണെന്നും ഓസ്ട്രേലിയന്‍ ആരോഗ്യമന്ത്രി മാര്‍ക് ബട്‌ലര്‍ പറഞ്ഞു. 

Australia, News, World, Health, Teenage, Students, Drugs, E-cigarette, Crackdown, Ban, Australia to ban recreational vaping in e-cigarette crackdown.

ഓസ്ട്രേലിയയില്‍ നിയമപരമായി കുറിപ്പടി ഇല്ലാതെ നിക്കോടിന്‍ ഇസിഗരറ്റുകള്‍ വാങ്ങുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ പല കടകളിലും ഇപ്പോഴും ഇവ വ്യാപകമായി ലഭ്യമാണ്. ഇ-സിഗരറ്റുകള്‍ വിനോദത്തിനായി ഉപയോഗിക്കാനുള്ളതല്ല, പ്രത്യേകിച്ചും ഞങ്ങളുടെ കുട്ടികള്‍ക്ക്. പുകയില ഉപയോഗം കുറയ്ക്കാന്‍ എന്നോണം ഇ-സിഗരറ്റ് വാങ്ങുന്നവരുടെ എണ്ണം ഗണ്യമായാണ് വര്‍ധിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

Keywords: Australia, News, World, Health, Teenage, Students, Drugs, E-cigarette, Crackdown, Ban, Australia to ban recreational vaping in e-cigarette crackdown.

Post a Comment