കണ്ണൂര്‍: (www.kvartha.com) സര്‍വകലാശാല താവക്കര കാംപസ് പരിസരത്ത് നിന്നും നിയമ വിദ്യാര്‍ഥിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഷമോജ്, ശുഹൈബ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22-നാണ് കേസിനാസ്പദമായ സംഭവം.
പൊലീസ് പറയുന്നത്: കണ്ണൂര്‍ സര്‍വകലാശാലയിലെ താവക്കരയിലെ കാംപസില്‍ ഒരുമിച്ചു പഠിക്കുന്ന പെണ്‍സുഹൃത്തിന് പുസ്തകം കൊടുക്കാനെത്തിയ അക്ഷയ്‌യാണ് കൈയേറ്റത്തിനിരയായത്. പുസ്തകം കൊടുത്ത് തിരിച്ചുവരുമ്പോള്‍ നീയെന്തിനാണ് ലേഡീസ് ഹോസ്റ്റലില്‍ പോയതെന്ന് ചോദിച്ചു.
കാര്യമന്വേഷിച്ച് കൊണ്ട് ഷമോജും ശുഹൈബും ചേര്‍ന്ന് അക്ഷയിയെ തടഞ്ഞുനിര്‍ത്തുകയും കയ്യേറ്റം ചെയ്തുവെന്നുമാണ് പരാതി. ഇതേതുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kannur, News, Kerala, Police, Case, Arrested, Student, Police, Crime, Attack against law degree student; 2 arrested.