Follow KVARTHA on Google news Follow Us!
ad

Threat | ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി; പൊലീസ് കേസെടുത്തു

112 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് #ഉത്തര്‍പ്രദേശ്-വാര്‍ത്തകള്‍, #Chief-Minister-Yogi-Adityanath, #Death-Treat-Cas
ലക്‌നൗ: (www.kvartha.com) യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. അടിയന്തര സേവനങ്ങള്‍ക്കായി യുപി സര്‍കാര്‍ ആരംഭിച്ച 112 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഞാന്‍ മുഖ്യമന്ത്രി യോഗിയെ ഉടന്‍ കൊല്ലും' എന്നാണ് വിളിച്ചയാള്‍ പറഞ്ഞതെന്നും പൊലീസ് പറഞ്ഞു.

റിഹാന്‍ എന്നയാളാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞതായി ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (ATS) വ്യക്തമാക്കി. '112'ലെ ഓപ്പറേഷന്‍ കമാന്‍ഡറിന്റെ പരാതിയില്‍ സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. 

Lucknow, News, Yogi Adityanath, Threat, Case, Police booked, UP, Complaint, Yogi Adityanath gets death threat, case registered, UP ATS informed.

പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 506, 507, ഐടി ആക്ട് 66 എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. അതേസമയം പ്രതി യുപി പൊലീസിന്റെ സമൂഹ മാധ്യമ ഡെസ്‌കിലേക്കും ഭീഷണി സന്ദേശമയച്ചെന്നാണ് വിവരമെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Keywords: Lucknow, News, Yogi Adityanath, Threat, Case, Police booked, UP, Complaint, Yogi Adityanath gets death threat, case registered, UP ATS informed.

Post a Comment