Follow KVARTHA on Google news Follow Us!
ad

Doctor | 'വയനാട്ടില്‍ ചികിത്സ കിട്ടാതെ 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു': ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

Wayanad: Baby died without treatment
മാനന്തവാടി: (www.kvartha.com) വയനാട്ടില്‍ ഗോത്രദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മാനന്തവാടി മെഡികല്‍ കോളജിലെ താത്കാലിക ഡോക്ടറെ പിരിച്ചുവിട്ടു. കുഞ്ഞിന് ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി.

മാര്‍ച് 22നാണ് മാനന്തവാടി കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ്-ലീല ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചത്. കടുത്ത ന്യുമോണിയയും വിളര്‍ചയുമായി എത്തിച്ച കുഞ്ഞിനെ ഡോക്ടര്‍ മരുന്നുനല്‍കി പറഞ്ഞയക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ന്യുമോണിയയും വിളര്‍ച്ചയും കാരണമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ടം റിപോര്‍ട് വ്യക്തമാക്കുന്നു.

News, Kerala, Doctor, Baby, Wayanad: Baby died without treatment.

പോഷകാഹാരക്കുറവും തൂക്കക്കുറവുമുള്ള കുട്ടിയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിനും പട്ടികവര്‍ഗ വികസനവകുപ്പിനും ഐസിഡിഎസിനും വീഴ്ചപറ്റിയതായി കണ്ടെത്തി. ആരോഗ്യവകുപ്പിന് കീഴിലെ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരായ രണ്ട് നഴ്‌സുമാര്‍ക്കും കാരണംകാണിക്കല്‍ നോടീസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. വീഴ്ചപറ്റിയെന്നാണ് പ്രാഥമിക നിഗമനമെന്നും ജില്ലാ മെഡികല്‍ ഓഫീസര്‍ വ്യക്തമാക്കി.

Keywords: News, Kerala, Doctor, Baby, Wayanad: Baby died without treatment.

Post a Comment